മുളന്തുരുത്തി : കോളേജിലേക്ക് പരീക്ഷക്ക് പോകുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്നത് വിദ്യാര്‍ത്ഥിനിയുടെ അന്ത്യയാത്രയായി.
ആരക്കുന്നം ടോക് എച്ച് എഞ്ചീനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനി അഞ്‌ജലി അനില്‍കുമാര്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് സഹപാഠികളും കോളേജ് അധികൃതരും കേട്ടത്.
കോളേജില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിനടുത്ത് വച്ചാണ് അപകടം. സ്‌കൂട്ടര്‍ ബസിനടിയിലേക്ക് പാഞ്ഞുകയറിയ കാഴ്‌ച നേരില്‍ കണ്ട ബസ് യാത്രക്കാര്‍ വാവിട്ടു കരഞ്ഞു.കൂട്ട നിലവിളി കേട്ട നാട്ടുകാര്‍ സംഭവസ്‌ഥലത്തേക്ക് ഓടിയെത്തി.
നാട്ടുകാരും അഗ്നിശമന അംഗങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തില്‍ ബസിനടിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ശരീരം പുറത്തെടുത്തു.
ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ദാരുണ സംഭവത്തിന് ദൃക്‌സാക്ഷിയായ ബസിലെ യാത്രക്കാര്‍ പലരും ജോലി സ്‌ഥലത്തേക്ക് പോകാന്‍ കഴിയാതെ വീടുകളിലേക്ക് തിരികെ പോയി.അര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥിനിയുടെ സഹോദരനും മാതാവും സ്‌ഥലത്ത് എത്തി.
അപകടസ്‌ഥലത്തെ ഹൃദയഭേദകമായ കാഴ്‌ച അവരെ തളര്‍ത്തിക്കളഞ്ഞു. അവരെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമവും വിഫലമായി.
തകര്‍ന്ന സ്‌കൂട്ടര്‍ പുറത്തെടുത്ത ശേഷം റോഡില്‍ തളം കെട്ടി നിന്ന രക്‌തം അഗ്നിശമന സേനാംഗങ്ങള്‍ കഴുകി ശുചീകരിച്ചു.
മുളന്തുരുത്തി പൊലീസ് സ്‌ഥലത്തെത്തി നടപടിക്രമങ്ങള്‍ സ്വീകരിച്ചു.അപകടത്തെ തുടര്‍ന്ന് ഏറെ സമയം ഗതാഗത തടസം ഉണ്ടായി.