തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങള്‍ പറയുന്ന ഏക പരാതി താന്‍ തെറി പറയുന്നു എന്നതാണെന്ന് ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്. എന്നാല്‍ അശരണരുടെ തലയില്‍ കയറാന്‍ വരുന്ന അധികാര വര്‍ഗത്തിന് നേരെ ഇനിയും അത്തരം പദപ്രയോഗങ്ങള്‍ വേണ്ടി വരുമെന്ന് പിസി ജോര്‍ജ് പറയുന്നു.
നിലവില്‍ അദ്ദേഹം എരുമേലി പഞ്ചായത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഇതുവരേയും ജനങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം എല്ലാ കാര്യങ്ങളും താന്‍ ഒരു ദാസനെ പോലെ നിര്‍വഹിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.
പിസി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് തവണ പ്രതിഷേധം ഉയര്‍ന്നിരുന്നു. നാട്ടുകാരില്‍ ചിലര്‍ കൂവുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിലേയും പാറത്തോട്ടിലേയും സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള തന്റെ പ്രചരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി പിസി ജോര്‍ജ്ജ് അറിയിച്ചിരുന്നു
പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം– ചുവടെ
എരുമേലി പഞ്ചായത്തില്‍ ഇന്നത്തെ പര്യടനം തുടരുകയാണ്.
എനിക്ക് സുപരിചിതമായ മുഖങ്ങളാണ് എവിടെയും.
10 വര്‍ഷം മുന്‍പ് ഞാന്‍ ഈ മേഖലയുടെ കൂടി എം.എല്‍.എ. ആയി കടന്നുവരുമ്പോള്‍ എരുമേലി ആയിരുന്ന അവസ്ഥയില്‍ നിന്ന് നമ്മള്‍ ഏറെ മുന്നോട്ട് പോയെന്നത് അഭിമാനകരമാണ്.
കുടിവെള്ള പദ്ധതികള്‍, സബ്സ്റ്റേഷന്‍, റോഡുകള്‍, ആശുപത്രി, വിദ്യാഭ്യാസം പാര്‍പ്പിടം എന്നിങ്ങനെ സര്‍വ്വ മേഖലയിലും കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വന്‍ കുതിച്ച് ചാട്ടം എരുമേലിയില്‍ നടന്നിട്ടുള്ളത് നിങ്ങള്‍ക്കറിയാമല്ലോ.
എന്നെ കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ ഏല്‍പ്പിച്ച ജോലി ഒരുദാസനായി നിന്ന് തന്നെ ആത്മാര്‍ത്ഥമായി ചെയ്ത് തീര്‍ത്തിട്ടുണ്ട്.
ഞാന്‍ തെറി പറയുന്നു എന്നാണ് ആകെ പറയുന്ന പരാതി. ഈ നാട്ടിലെ പാവപ്പെട്ടവന്റെയും, അശരണരുടെയും തലയില്‍ കയറാന്‍ വരുന്ന അധികാര വര്‍ഗ്ഗത്തിന് നേരെ ഇനിയും അത്തരം പദപ്രയോഗങ്ങള്‍ ചിലപ്പോള്‍ വേണ്ടിവരും.
എന്നും നിങ്ങളുടെ ദാസനായി കൂടെയുണ്ടാകുമെന്ന് അറിയിച്ച് കൊണ്ട്
നിങ്ങളുടെ സ്വന്തം
പി. സി. ജോര്‍ജ്