കേരള കോൺഗ്രസ് എമ്മിൽ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കാൻ സിപിഎം ശ്രമം

 



കോഴിക്കോട്: പ്രവർത്തകരുടെ രോഷം കണക്കിലെടുത്ത് കുറ്റ്യാടി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിൽ നിന്ന്  തിരിച്ചെടുക്കാൻ സിപിഎം ശ്രമം. മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. ഇന്ന് വൈകീട്ടോടെ ഈ വിഷയത്തിൽ തീരുമാനം ഉണ്ടായേക്കും. 

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാലിന് മണ്ഡലത്തിൽ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. നാളെ രാവിലെ കൺവൻഷൻ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ചർച്ച നടത്തിയത്.
أحدث أقدم