ചാവശ്ശേരി: കണ്ണൂർ ചാവശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുൻസിപ്പൽ ട്രഷറർ സിനാൻ ആണ് മരിച്ചത്. 22 വയസായിരുന്നു.
ശനിയാഴ്ച അര്‍ധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.