ഡോ: കൊല്ലം KR പ്രസാദിന് ഗുരുപൂജാ പുരസ്ക്കാരം ഡോ: KR പ്രസാദിൻ്റെ കലാജീവിതത്തിലൂടെ



കൊല്ലം: കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ ഗുരുപൂജ പുരസ്ക്കാരം ഡോ : കൊല്ലം KR പ്രസാദിന് 
പതിറ്റാണ്ടുകളായി നൃത്തനാടക രംഗത്ത് മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ പേരാണ് ഡോ : കൊല്ലം KR പ്രസാദ് കാലത്തിന് മുമ്പേ നടന്ന അപൂർവം  അതുല്യപ്രതിഭകളിൽ ഒരാളാണ് ഡോ:  K R പ്രസാദ്
കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കൈറഴികത്ത്  പുത്തൻവീട്ടിൽ രാഘവൻ്റെയും, ചെല്ലമ്മ അമ്മയുടെയും  മകനായി ജനിച്ചു ചെറുപ്പം മുതൽ കലയോടും കലാകാരൻന്മാരോടും ഉള്ള -അഭിനിവേശം ആണ് ഡോ: കൊല്ലം  K Rപ്രസാദിനെ ഇൻഡ്യൻ നൃത്തനാടകവേദിയിൽ പകരം വെയ്ക്കാനാവാത്ത അതുല്യ പ്രതിഭയാക്കി വളർത്തിയത്
പതിറ്റാണ്ടുകളായി നൃത്തനാടക രംഗത്ത് പരീക്ഷണങ്ങളും ,നിരീക്ഷണങ്ങളും ഇദ്ധേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്
വിദ്യാഭ്യാസ കാലത്തിനു ശേഷം ജോലിയിൽ പ്രവേശിച്ച ഇദ്ധേഹം പിന്നീട് ജോലി ഉപേക്ഷിച്ച് ഒരു ബാലെ ഗ്രൂപ്പിന് രൂപം നൽകി
1975 ൽ ആയിരുന്നു ഇത് പിന്നീട് ഈ രംഗത്ത് ഇദ്ധേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ടെലിവിഷൻ  സ്വീകരണ മുറിയിൽ എത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ ഹിറ്റ് ഹിന്ദി സീരിയൽ ആയിരുന്ന ചന്ദ്രകാന്ത എന്ന സീരിയൽ സ്റ്റേജിലേക്ക് പറിച്ചുനട്ട മഹാപ്രതിഭ ആയിരുന്നു ഇദ്ധേഹം 21 വർഷങ്ങൾക്ക് മുമ്പായിരുന്നു അത് മലയാളത്തിലെ ആദ്യ സ്റ്റേജ് സിനിമ ആയിരുന്ന ചന്ദ്രകാന്ത കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി തുടർച്ചയായി മൂന്ന് വർഷം അരങ്ങിൽ ആടിത്തിമിർത്തു
ഇൻഡ്യൻ സ്റ്റേജ് ഡ്രാമയിലെ ഏറ്റവും മികച്ച ബാലെ ആയിരുന്നു ചന്ദ്രകാന്ത പടുകൂറ്റൻ സെറ്റിംഗിൽ  കേരളത്തിൽ ആദ്യമായി സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ട മെഗാ ബഡ്ജറ്റ് ബാലെ ഇന്നും കലാകേരളത്തിലെ ആസ്വാദകരുടെ ഹൃദയത്തിൽ ഉണ്ട്
നൂറുകണക്കിന്  അവാർഡുകൾ ഇദ്ധേഹത്തെ തേടിയെത്തി അതിൽ ഒന്നാണ് ഗുരുപൂജാ പുരസ്ക്കാരം 
വിനയവും , ജീവകാരുണ്യ പ്രവർത്തനവും മുഖമുദ്രയാക്കിയ കൊല്ലം ഡോ: K R പ്രസാദ് ഇദ്ധേഹത്തിന് കിട്ടിയ പുരസ്ക്കാര തുകയായ 30000 രൂപ മുഴുവൻ കേരളത്തിൽ കോവിഡ് മൂലം ദുരിതത്തിലായ സ്റ്റേജ് കലാകാരൻമാർക്ക് നൽകി മാതൃകയായി
പ്രൊഫഷണൽ പ്രോഗ്രാം ഏജൻസി ഫെഡറേഷർ  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കും മറ്റ് കലാകാരൻമാർക്കും 2021 വിഷു ദിനത്തിൽ വിതരണം ചെയ്യുന്ന മൂന്നാമത്തെ സ്പെഷ്യൽ കിറ്റിനു വേണ്ടി ആദ്യ സംഭാവന 10000 രൂപയും ഒപ്പം കേരളത്തിലെ വിവിധ കലാകാരൻമാർക്കുമാണ് ഈ തുക ഇദ്ധേഹം മുൻകൂർ കൈമാറിയത്
ഈ കോവിഡ് പ്രതിസന്ധികളിലും സ്വന്തം സമതിക്കൊപ്പം കേരളത്തിലെ സ്റ്റേജ് കലാകാരൻമാരെ നെഞ്ചോട് ചേർത്ത് പിടിച്ച ഡോ : K R പ്രസാദിൻ്റെ പേര് ഇൻഡ്യൻ സ്റ്റേജ് കലാകാരൻമാർക്ക് അഭിമാനം തന്നെയാണ്
أحدث أقدم