രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം


ന്യൂഡൽഹി:രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിനിമാ പുരസ്കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണ്.’- ജാവദേക്കർ പറഞ്ഞു.


أحدث أقدم