മഹാരാഷ്ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ





മഹാരാഷ്ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോട്ടൽ, പാർക്ക് തിയേറ്റർ, എന്നിവ അടച്ചിടും. സർക്കാർ സ്ഥാപനങ്ങളിൽ 50% ജീവനക്കാർ മാത്രമേ പാടുള്ളു. രാത്രി 8:00 മുതൽ അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി നൽകും. രാത്രി എട്ട് മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് രാത്രികാല കർഫ്യു. അഞ്ച് പേരിൽ കൂടുതലുള്ള കൂട്ടം നിരോധിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണങ്ങൾ അനുവദിക്കുമെങ്കിലും തിയേറ്ററുകൾ അടഞ്ഞു കിടക്കും.


أحدث أقدم