ബി.ജെ.പി സ്ഥനാര്‍ഥി എം ടി രമേശിന് ഇരട്ടവോട്ട്



കോഴിക്കോട് :കോഴിക്കോട് നോര്‍ത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയും ബി ജെപി നേതാവുമായ എം ടി രമേശിന് ഇരട്ടവോട്ട്. തിരുവനന്തപുരം തൈക്കാട് വാര്‍ഡ് ബൂത്ത് 96ലും കോഴിക്കോട് നോര്‍ത്തിലെ ബൂത്ത് 35ലുമാണ് രമേശിന് വോട്ടുള്ളത്. ഇരട്ടവോട്ട് സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ സംസ്ഥാനത്ത് നിരവധി നേതാക്കളുടേയും ബന്ധുക്കളുടേയും ഇരട്ടവോട്ട് കണ്ടെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇരട്ടവോട്ട് ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത്. നാലര ലക്ഷത്തോളം കള്ളവോട്ടുകളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെന്നിത്തലയുടെ അമ്മക്ക് അടക്കം ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

أحدث أقدم