കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി: പിന്നില്‍ ആര്‍എസ്എസെന്ന് സിപിഐഎം, ‘പ്രകോപനത്തിന് ശ്രമം’




കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍. മമ്പറം പാലത്തിന് താഴെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടി മാറ്റിയത്.
സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം ആരോപിച്ചു. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു.

ആര്‍എസ്എസ് ബിജെപി സംഘമാണ് ഇതിന് പിന്നിലെന്ന് എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് വിജയം സുനിശ്ചിതമായപ്പോള്‍ യുഡിഎഫും ബിജെപിയും പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിയാണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എംവി ജയരാജന്‍ പറഞ്ഞു.
أحدث أقدم