ബിജെപി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു എന്നും പോളിങിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു. ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറിൽ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ്
സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയേ അധികാരത്തിലെത്തു. യുഡിഎഫിന്‍റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് മന്ത്രിസഭ വന്നാൽ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ ഉണ്ടായിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി വരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തെരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ശബരിമല വിഷയം കാരണം ആണ് ഇടതുമുന്നണിയുടെ തുടർഭരണ സാധ്യത ഇല്ലാതായത്. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസിജോർജ്ജ് പറഞ്ഞു.