താമ്പാ: വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ദേശീയ പ്രസിഡന്റായി സിറിയക് കൂവക്കാട്ടില്‍ (ചിക്കാഗോ) തെരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന സിറിയക് കൂവക്കാട്ടില്‍ നോര്‍ത്തമേരിക്കന്‍ മലയാളി സംഘടനാ രംഗത്ത് നിറസാന്നിദ്ധ്യമാണ്. ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാനാ ആര്‍.വി.പി., കെ.സി.സി.എന്‍.എ. ചിക്കാഗോ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി.
സജി കടിയംപള്ളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍ 114 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.
ജോണ്‍ സി. കുസുമാലയം, ന്യൂയോര്‍ക്ക് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ലിജോ മച്ചാനിക്കല്‍, ഡാളസ് ( ജനറല്‍ സെക്രട്ടറി), ജയ്‌മോന്‍ കട്ടിണച്ചേരില്‍, താമ്പാ (ട്രഷറര്‍), ജിറ്റി പുതുക്കേരില്‍, ഹൂസ്റ്റണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
മുന്‍ പ്രസിഡന്റുമാരായ ടോമി മ്യാല്‍ക്കരപ്പുറത്ത് (ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍, ഡോ. ഷീന്‍സ് ആകശാല എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
നോര്‍ത്തമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ ഐക്യത്തിനും വളര്‍ച്ചയ്ക്കുംവേണ്ടി നിലകൊള്ളുമെന്ന് സിറിയക് കൂവക്കാട്ടില്‍ പ്രസ്താവിച്ചു.
കെ.സി.സി.എന്‍.എ. ഇലക്ഷനോടനുബന്ധിച്ച് വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും താമ്പയില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളോടും, അതുപോലെ മറ്റ് സമുദായസ്‌നേഹികളോടും പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.