പെരുമ്പാവൂർ : പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19 കാരിയെ ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ നാലു പേര്‍ അറസ്റ്റിലായി.
ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30) മുകളിന്‍ അന്‍സാരി (28), മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരെയാണ് പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വെങ്ങോല എണ്‍പതാം കോളനിയില്‍ ഭര്‍ത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് യുവതി. ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷം സൗഹൃദം നടിച്ചെത്തിയ പ്രതികള്‍ ബിരിയാണി ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി മുറിയിലെത്തിയ യുവതിയെ പ്രതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.
സംഭവത്തിനുശേഷം സംസ്ഥാനം വിട്ടു പോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.