പാലക്കാട് മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. തച്ചമ്പാറയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി പൂർണമായും കത്തിനശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത് വൻ ദുരന്തം ഒഴിവാക്കി. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീയണച്ചു. ഗ്യാസ് ചോർച്ച സംഭവിക്കാതിരിക്കാൻ മുൻകരുതൽ തുടരുന്നുവെന്ന് അഗ്നിശമനസേന വ്യക്തമാക്കി.