കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും വാലാച്ചിറ കരോടന്‍ (കിഴക്കേ വട്ടുകുളം) ജേക്കബ്- ചിന്നമ്മ ദമ്പതികളുടെ മകനുമായ സാജന്‍ ജേക്കബിനെയാണ് (സാജന്‍ കരോടന്‍-44 ) വ്യാഴാഴ്ച രാത്രി ഒമ്പതോടെ തൊഴുത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം ഒരു പശുവും ചത്തനിലയിലുണ്ടായിരുന്നു.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ സാജനെ മുട്ടുച്ചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോക്കേറ്റതാണെന്നാണ് പ്രഥമിക നിഗമനം. സംസ്‌ക്കാരം ശനിയാഴ്ച 2 ന് മുട്ടുച്ചിറ ഫെറോന പളളിയില്‍. ഭാര്യ- ജോസ്മിന്‍ മുട്ടുച്ചിറ ആശുപത്രിയില്‍ നഴ്‌സാണ്. വൈകിട്ട് ജോലിക്കായി ജോസ്മിനെ മുട്ടുച്ചിറ ആശുപത്രിയില്‍ എത്തിച്ചശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് അപകടം. മക്കള്‍- സെബിറ്റീന, സിത്താന.