തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിനുനേരെ ആക്രമണം. കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ജയശങ്കറിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന് സമീപം റിത്തുംവച്ചു.
പ്രദേശത്ത് ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ്- സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.