കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് നിന്ന് പീഡന പരാതി. ഇവിടുത്തെ വിദ്യാർത്ഥിനിയായ 22കാരിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ വിദ്യാർത്ഥിയും യുപി സ്വദേശിയാണ്. 
ഇന്നലെ പുലർച്ചെ ഹോസ്റ്റലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം.

أحدث أقدم