തൃക്കുന്നപുഴയിൽ സംഘർഷം; കണ്ടുനിന്ന ആൾ കുഴഞ്ഞുവീണ് മരിച്ചു




ഹരിപ്പാട് തൃക്കുന്നപുഴയിൽ സംഘർഷം; കണ്ടുനിന്ന ആൾ കുഴഞ്ഞുവീണ് മരിച്ചു

സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി ആക്രമിച്ചതായി ആരോപണം.
അക്രമം കണ്ടു നിന്ന അയൽവാസി കുഴഞ്ഞു വീണു മരിച്ചു.

തൃക്കുന്നപുഴ ഏഴാം വാർഡ് മീനത്തേരിൽ വീട്ടിൽ ശാർങ്ങധരൻ (പൊടികൊച്ച്-60) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കോൺഗ്രസ്‌ പ്രവർത്തകനായ തെക്കേമുറിയാലിൽ സുബിയൻ (40), ഭാര്യ റാണി, സഹോദരൻ സുധീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

 മാതാവ് സുഭാഷിണി (65), മകൻ സൂരജ് (9) എന്നിവരുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. ആക്രമണം നേരിൽ കണ്ട അയൽവാസിയായ ശാർങ്ങധരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൃക്കുന്നപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുബിയനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

أحدث أقدم