ആലപ്പുഴ ബൈപ്പാസിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു




ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന ആലപ്പുഴ കളപ്പുര വാർഡിൽ ആന്റണിയുടെ മകന് ആഷ്‍ലിന്‍ ആന്റണി (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയിൽ കുമാറിന്റെ മകൻ ജിഷ്ണു (24) പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മാളിമുക്ക് മേൽപ്പാലത്തിന് സമീപത്തുവച്ച് കളർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

أحدث أقدم