കോന്നിയിൽ ശരണം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.


സ്വാമിയേ, ശരണമയ്യപ്പാ..
എന്ന ശരണം വിളിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ കോന്നിയിലെ പ്രസംഗം

ഭഗവാൻ്റെയും, ആത്മീയതയുടെയും മണ്ണാണ് പത്തനംതിട്ട.
കേരളത്തിലെ രാഷ്ട്രീയ ചരിത്രം മാറിക്കഴിഞ്ഞു എന്നും നരേന്ദ്ര മോദി.

ഇ. ശ്രീധരൻ കേരളത്തിലെ രാഷ്ട്രീയ ഗതി മാറ്റുന്ന ആളാകും.
 ബിജെപി യെ അധികാരത്തിലെത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു.

വിവിധ ആശയത്തിൽ വിശ്വസിച്ചിരുന്നവർ ഒന്നിച്ചപ്പോൾ സമാനമായ വികാരമാണ് കേരളത്തിലിപ്പോൾ കാണുന്നതെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

എൽ ഡി എഫും, യു ഡി എഫും ഏഴ് പാപങ്ങൾ ചെയ്തു.
ഇരുമുന്നണികളും ദുരഭിമാനത്തിൻ്റെയും, ധാർഷ്ട്യത്തിൻ്റെയും പ്രതീകമാണ്.

ഭരണത്തോടും, പണത്തിനോടുമുള്ള ആർത്തിയാണ് ഇവർക്ക്. പണത്തിനായി ജനങ്ങളെ കൊള്ളയടിക്കുകയാണ്.
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവരുടെ അജണ്ടെയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നു..
പുരോഗമന അജണ്ടയാണ് എൻ ഡി എക്ക് ഉള്ളത്.
أحدث أقدم