ത​ളി​പ്പ​റ​മ്പില്‍ റീ​പോ​ളിം​ഗ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് കെ സുധാകരൻ





ത​ളി​പ്പ​റ​മ്പില്‍ റീ​പോ​ളിം​ഗ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് കെ സുധാകരൻ
കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് ഉ​റ​പ്പാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ന് ജ​യി​ല്‍ ഉ​റ​പ്പാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. ത​ളി​പ്പ​റ​മ്ബി​ലും ധ​ര്‍​മ​ട​ത്തും വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ത​ളി​പ്പ​റ​മ്ബി​ല്‍ റീ​പോ​ളിം​ഗ് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കും. പ​ല​യി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ലി​രി​ക്കാ​ന്‍ സ​മ്മ​തി​ച്ചി​ല്ല. ചെ​ക്ക് പോ​സ്റ്റ് ഉ​ണ്ടാ​ക്കി സി​പി​എം അ​ല്ലാ​ത്ത​വ​രെ വി​ര​ട്ടി​യോ​ടി​ച്ചു. എം.​വി. ഗോ​വി​ന്ദ​ന്‍ ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി.

ഇ​തി​നെ​തി​രെ കേ​സെ​ടു​ക്ക​ണം.

ധ​ര്‍​മ​ട​ത്തും ത​ളി​പ്പ​റ​മ്ബി​ലും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ പ​ച്ച​ക്കൊ​ടി​യോ​ടെ​യാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ബൂ​ത്തും സി​പി​എം പി​ടി​ച്ചെ​ടു​ത്തു. കു​റ്റ്യാ​ട്ടൂ​ര്‍ വേ​ശാ​ല​യി​ല്‍ ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ ദേ​ഹ​ത്ത് മു​ള​ക് പൊ​ടി വി​ത​റി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Previous Post Next Post