കേരളത്തില്‍ യുഡിഎഫ് ഉറപ്പാണെന്നും പിണറായി വിജയന് ജയില്‍ ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. തളിപ്പറമ്ബിലും ധര്‍മടത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു.
തളിപ്പറമ്ബില് റീപോളിംഗ് അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും. പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ സമ്മതിച്ചില്ല. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം.വി. ഗോവിന്ദന് കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവന നടത്തി.
ഇതിനെതിരെ കേസെടുക്കണം.
ധര്‍മടത്തും തളിപ്പറമ്ബിലും പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സിപിഎം പിടിച്ചെടുത്തു. കുറ്റ്യാട്ടൂര്‍ വേശാലയില്‍ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറിയെന്നും അദ്ദേഹം ആരോപിച്ചു.