ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല, കുടുംബത്തിലെ മരിച്ചു പോയ ആൾക്ക് വോട്ട്.




കോട്ടയം : ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല, കുടുംബത്തിലെ മരിച്ചു പോയ ആൾക്ക് വോട്ട്. കോട്ടയം ജില്ലയിലെ വിജയപുരത്തെ ഒരു വാർഡിലാണ് പരേതന് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയത്.
  പരേതൻ്റെ കുടുംബക്കാർ വോട്ട് ചെയ്യാനായി   എത്തിയപ്പോഴാണ്
 മ​രി​ച്ച​യാ​ളു​ടെ ഒ​ഴി​കെ​യു​ള്ള ആ​റ് പേ​രു​ടെ​യും വോ​ട്ട് പ​ട്ടി​ക​യി​ല്‍ നി​ന്നും പുറത്തായത് അറിയുന്നത്.

 കോ​ട്ട​യം വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന വ​ട​വാ​തൂ​ര്‍ മേ​പ്പു​റ​ത്ത് എം.​കെ.​റെ​ജി​മോ​ന്‍റെ ഉ​ള്‍​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ആ​റു പേ​രു​ടെ വോ​ട്ടാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​തി​രു​ന്ന​ത്.​ എ​ന്നാ​ല്‍ റെ​ജി​മോ​ന്‍റെ മ​രി​ച്ചു​പോ​യ പി​താ​വ് എം.​കെ. കേ​ശ​വ​ന്‍റെ പേ​ര് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലു​ണ്ട്.

പോ​ളിം​ഗ് ദി​വ​സം രാ​വി​ലെ റെ​ജി​മോ​നും കു​ടും​ബാം​ഗ​ങ്ങ​ളും വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് പ​ട്ടി​ക​യി​ല്‍ നി​ന്നും പേ​ര് നീ​ക്കം ചെ​യ്ത വി​വ​ര​മ​റി​യു​ന്ന​ത്. ബോധപൂർവം പേര് നീക്കം ചെയ്യപ്പെട്ടതാണെന്ന് ആരോപിച്ച് റെജിമോൻ പരാതി നൽകി.


Previous Post Next Post