പരേതൻ്റെ കുടുംബക്കാർ വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ്
മരിച്ചയാളുടെ ഒഴികെയുള്ള ആറ് പേരുടെയും വോട്ട് പട്ടികയില്‍ നിന്നും പുറത്തായത് അറിയുന്നത്.
കോട്ടയം വിജയപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനായിരുന്ന വടവാതൂര്‍ മേപ്പുറത്ത് എം.കെ.റെജിമോന്റെ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടാണ് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത്. എന്നാല്‍ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ. കേശവന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്.
പോളിംഗ് ദിവസം രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. ബോധപൂർവം പേര് നീക്കം ചെയ്യപ്പെട്ടതാണെന്ന് ആരോപിച്ച് റെജിമോൻ പരാതി നൽകി.