അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോൺഗ്രസ് പ്രവർത്തകൻ പ്രദീപ് (35) ആണ് മരിച്ചത്.
പ്രചാരണ റാലിക്കിടെ പ്രദീപിന്റെ ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.