കുവൈത്ത് ഇന്ത്യയിലേക്ക് ഇതുവരെ അയച്ചത് 13,000 ഓക്സിജൻ സിലിണ്ടർ


റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 

കുവൈത്ത് സിറ്റി∙ ഇന്ത്യയിലേക്ക് കുവൈത്തിൽ നിന്നും ഇതുവരെ അയച്ചത് 13,000 ഓക്സിജൻ സിലിണ്ടറുകൾ. കുവൈത്ത് അധികൃതർ നൽകിയതിന് പുറമേ കുവൈത്തിലെ ഇന്ത്യൻ സമൂഹം സമാഹരിച്ചവയും ഇതിൽ ഉൾപ്പെടുന്നുണ്ട്കുവൈത്ത് റെഡ് ക്രസൻ‌റ് സൊസൈറ്റി ആദ്യം എത്തിച്ച പിപി‌ഇ കിറ്റുകൾ, മരുന്നുകൾ തുടങ്ങിയവയ്ക്ക് പുറമേ ഇന്ത്യയിൽനിന്നും അയച്ച നാവിക സേനാ കപ്പലുകളിലും വ്യോമസേനാ വിമാനങ്ങളിലുമൊക്കെയായി 12867 ഓക്സിജൻ സിലിണ്ടറുകളാണ് കുവൈത്തിൽ നിന്ന് ഇന്ത്യയ്ക്കു നൽകിയത്.67 കൺ‌സൺ‌ട്രേറ്ററുകലും 11 വെൻ‌റിലേറ്ററുകളും 425 മെട്രി ടൺ ദ്രവ മെഡിക്കൽ ഓക്സിജൻ കുവൈത്തിൽനിന്നും ഇന്ത്യയ്ക്കു ലഭിച്ചു. സമുദ്രസേതു-2 പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ നിന്നുള്ള നാവികസേനാ കപ്പലുകളും വ്യോമസേനാ വിമാനങ്ങളും കുവൈത്തിൽ എത്തിച്ചാണ് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുപോകുന്നത്.ഏറ്റവുമൊടുവിൽ കുവൈത്തിൽ എത്തിയ ഐ‌എൻ‌എസ് ഷർദുലിൽ 8000 ഓക്സിജൻ സിലിണ്ടറുകളാണ് കയറ്റി അയച്ചത്
أحدث أقدم