കുവൈറ്റിൽ കോവിഡ് -19 മൂലം മരണമടഞ്ഞവരിൽ 99.1 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവർ


റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് -19 മൂലം മരണമടഞ്ഞവരിൽ 99.1 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവർ എന്ന് റിപ്പോർട്ട്. പ്രാദേശിക ദിനപത്രമാണ്  ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ട് നൽകിയത്.

അതോടൊപ്പം, കോവിഡ് -19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളിൽ 90.5% പേരും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 89.4% പേരും കൊറോണ  വാക്സിൻ സ്വീകരിക്കാത്തവരാണ്.

കുത്തിവയ്പ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾക്ക് വാക്സിനേഷൻ ആരംഭിക്കുന്നതായും മന്ത്രാലയം അറിയിച്ചു. വാക്സിനേഷനായി 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള രജിസ്ട്രേഷനും അടുത്ത മാസം  ആരംഭിക്കും
أحدث أقدم