ജോവാൻ മധുമല
പാമ്പാടി - വെള്ളൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പളളിയിൽ കാവൽ പിതാവായ മാർത്തോമ്മാ ശ്ലീഹയുടെ ഓർമ്മപെരുന്നാൾ ജൂലൈ 2, 3 തീയതികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചരിക്കുന്നതാണ്.പെരുന്നാളിൻ്റെ കൊടിയേറ്റ് പള്ളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിൽ നിർവ്വഹിച്ചു. കൊടിയേറ്റിന് പളളി ട്രസ്റ്റി അഡ്വ. ഷൈജു .സി .ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ് എന്നിവർ പങ്കെടുത്തു. 2-ന് വൈകുന്നേരം 6.00ന് പെരുന്നാൾ സന്ധ്യാപ്രാർത്ഥനാ. പെരുന്നാൾ ദിവസമായ 3 ന് രാവിലെ 6.00ന് പ്രഭാത നമസ്ക്കാരം തുടർന്ന് പളളി വികാരി റവ.ഫാ.തോമസ് ജയിംസ് കണ്ടമുണ്ടാരിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, പെരുന്നാൾ സന്ദേശം, ആശീർവാദം എന്നിവയോടെ പെരുന്നാൾ സമാപിക്കുന്നതാണ്. സർക്കാർ നിർദ്ദേശപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് ആചാരങ്ങൾക്ക് മുടക്കമില്ലാതെ ലളിതമായ ചടങ്ങുകളോടെ പെരുന്നാൾ ആചരിക്കുന്നതാണെന്ന് പള്ളി ട്രസ്റ്റി അഡ്വ. ഷൈജു .സി .ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ് എന്നിവർ അറിയിച്ചു.