നാട്ടിൽ കുടുങ്ങിയ പ്രവാസികളെ കാത്ത് കുവൈത്തിൽ 200,000 സിവില്‍ ഐ ഡി കൾ

റ്റിജോ ഏബ്രഹാം 
ന്യൂസ് ഡെസ്ക് കുവൈറ്റ് 

കുവൈത്ത് സിറ്റി:
നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ 200,000 ത്തിലധികം സിവിൽ കാർഡുകൾ പി‌എ‌സി‌ഐ മെഷീനുകൾക്കുള്ളിൽ കെട്ടികിടക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു


 .ഇത്തരത്തിൽ കാർഡുകൾ കെട്ടിക്കിടക്കുന്നത് പുതിയ കാർഡുകളുടെ വിതരണത്തെ സാരമായി ബാധിക്കുന്നതായും അധികൃതർ പറഞ്ഞു . ഇത്തരത്തിലുള്ള കാർഡുകളിൽ ഭൂരിഭാഗവും വിദേശത്ത് നിന്ന് റെസിഡൻസി പുതുക്കിയവരുടെയും സിവിൽ ഇഷ്യു ഫീസ് അടയ്ക്കുകയും ചെയ്തവരുടേതാണ്

സിവിൽ കാർഡുകൾക്കായുള്ള എല്ലാ പൗരന്മാരുടെയും അഭ്യർത്ഥനകൾ ഈ ആഴ്ചയോടെ പൂർത്തിയാക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നുണ്ടെന്നും കൂടാതെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗാര്‍ഹിക തൊഴിലാളികകള്‍ക്കും കാർഡുകൾ നൽകാനും അതോറിറ്റി പദ്ധതി തയറാക്കുന്നതായും റിപ്പോർട്ടിൽപറയുന്നു സിവിൽ ഐഡിക്ക് പകരമായി “മൈ കുവൈറ്റ് ഐഡി” ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചതായും അധികൃതർ വ്യക്തമാക്കി
Previous Post Next Post