പാചകവാതക വില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ 50 പൈസ കൂട്ടി



 

കൊച്ചി: പാചകവാതക വില കൂട്ടി. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ വില നിലവില്‍ വന്നു. 

ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1550 ആയി. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍ താളം തെറ്റിക്കും.

أحدث أقدم