സൂപ്പർസ്റ്റാർ സുരേഷ് ​ഗോപിക്ക് പിറന്നാൾ സമ്മാനവുമായി മോഹൻലാൽ, എസ്ജി 251 പോസ്റ്റർ പുറത്ത്




സുരേഷ് ​ഗോപിയുടെ പിറന്നാൾ ആഘോഷമാക്കാൻ എസ്ജി 251 പോസ്റ്റർ എത്തുന്നു. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇന്നാണ് സുരേഷ് ​ഗോപിയുടെ പിറന്നാൾ. 

പിറന്നാൾ തലേരാത്രിയിൽ എന്റെ പ്രിയ സുഹൃത്ത് സുരേഷ് ​ഗോപിയുടെ ഒ എസ്ജി 251 ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിടുന്നു. എല്ലാ ആശംസകളും സുരേഷ്. അഡ്വാൻസായി പിറന്നാൾ ആശംസകൾ അറിയിക്കുന്നു- പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു. 

സൂപ്പർസ്റ്റാർ സുരേഷ് ​ഗോപി 251 എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ. വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. വാച്ച് നന്നാക്കിക്കൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന സുരേഷ് ​ഗോപിയാണ് പോസ്റ്ററിൽ. തൊട്ടടുത്തായി ഒരു നായയുമുണ്ട്. സോൾട്ട് ആൻ‍ഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Previous Post Next Post