സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷമാക്കാൻ എസ്ജി 251 പോസ്റ്റർ എത്തുന്നു. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇന്നാണ് സുരേഷ് ഗോപിയുടെ പിറന്നാൾ.
പിറന്നാൾ തലേരാത്രിയിൽ എന്റെ പ്രിയ സുഹൃത്ത് സുരേഷ് ഗോപിയുടെ ഒ എസ്ജി 251 ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിടുന്നു. എല്ലാ ആശംസകളും സുരേഷ്. അഡ്വാൻസായി പിറന്നാൾ ആശംസകൾ അറിയിക്കുന്നു- പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.
സൂപ്പർസ്റ്റാർ സുരേഷ് ഗോപി 251 എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ. വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. വാച്ച് നന്നാക്കിക്കൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. തൊട്ടടുത്തായി ഒരു നായയുമുണ്ട്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.