ന്യൂഡൽഹി: സംസ്ഥാനത്ത് പുതിയ ഡിജിപിയെ നിയമിക്കുന്നതിനുള്ള പട്ടികയില്‍ നിന്ന് ടോമിന് തച്ചങ്കരി പുറത്ത്.
ഇന്ന് നടന്ന യു.പി.എസ്.സി. യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. അരുണ്‍ കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി.
സുദേഷ്കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് എന്നിവര്‍ അന്തിമപട്ടികയില്‍ ഇടം നേടിയത്. ഡി.ജി.പി. റാങ്കുള്ളത് സുദേഷിനും സന്ധ്യയ്ക്കുമാണ്. ഇവരിലൊരാളെ സംസ്ഥാനസര്‍ക്കാരിന് ഡി ജി പി യായി തിരഞ്ഞെടുക്കാം.