ജമ്മു കശ്മീരിൽ 45 കോടി രൂപയുടെ ഹെറോയിനും ആയുധങ്ങളും പിടികൂടി




ശ്രീനഗർ : ജമ്മു കശ്മീരിൽ 45 കോടി രൂപയുടെ ഹെറോയിനും ആയുധങ്ങളും പിടികൂടി. ജമ്മു കശ്മീർ പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് . സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .

ബാരാമുള്ള ജില്ലയിൽ നടത്തിയ പരിശോധനയിലാണ് 45 കോടി രൂപ വിലവരുന്ന ഒമ്പത് കിലോ ഹെറോയിൻ അടങ്ങിയ 11 പായ്ക്കറ്റുകൾ , പത്ത് ചൈനീസ് ഗ്രനേഡുകൾ നാല് ചൈനീസ് പിസ്റ്റളുകൾ , വെടിമരുന്ന് , മാഗസിനുകൾ എന്നിവ കണ്ടെത്തിയത് .

പത്ത് പേരിൽ നാലുപേരെ ജമ്മുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നാലുപേരിൽ മൂന്നുപേർ പഞ്ചാബിൽ നിന്നുള്ളവരാണെന്നും ബാരാമുള്ള ജില്ലാ സീനിയർ പോലീസ് സൂപ്രണ്ട് റയീസ് മുഹമ്മദ് ഭട്ട് പറഞ്ഞു. പ്രതികളിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ ചെക്കും ,കുറ്റകൃത്യത്തിനായി ഉപയോഗിച്ച നാല് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെന്നും റയീസ് മുഹമ്മദ് ഭട്ട് പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്നാണ് മയക്കുമരുന്ന് വന്നതെന്ന് പോലീസിന് വിവരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.


 
أحدث أقدم