തമിഴകത്തിന്‍റെ സ്വന്തം വിജയ്‍ ഇന്ന് 47-ാം ജന്മദിനം ആഘോഷിക്കുന്നു




 

ചെന്നൈ :  ഇളയ ദളപതി വിജയ്ക്ക് ഇന്ന് 47-ാം പിറന്നാൾ.
1974 ജൂൺ 22ന് ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ് സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ ഇളയദളപതി വിജയ് ആയി, പിന്നീട് ദളപതിയും. 

1997, 2005 വര്‍ഷങ്ങളില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുമുണ്ട് വിജയ്. അടുത്തകാലത്തിറങ്ങിയ വിജയ് സിനിമകള്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയുന്ന ചിത്രങ്ങളായിരുന്നു. കൊവിഡ് വ്യാപന സമയമായതിനാൽ ആഘോഷം വേണ്ടെന്നുള്ള വിജയ് ആഹ്വാനം ആരാധകർ ചെവിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ ജന്മദിനം ആഘോഷിക്കുന്ന ഇളയ ദളപതി വിജയ്‌യുടെ 65മത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ബീസ്റ്റ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ആളുകളെ കബളിപ്പിക്കുന്നതില്‍ വിദഗ്ധനായ കഥാപാത്രമായി ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് വിജയ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തോക്കേന്തിയ വിജയ്‌യുടെ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക. പ്രതിനായക വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖിയാണെന്നാണ് വിവരം. മലയാളി താരം ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.


أحدث أقدم