സഹോദരി 5 ലക്ഷം രൂപ തട്ടി; പരാതി നല്‍കി രാജപ്പൻ .വേമ്പനാട്ട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് പരാതിക്കാരനായ രാജപ്പൻ


വേമ്പനാട്ട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് കുമരകം മഞ്ചാടിക്കരി സ്വദേശിയായ എന്‍എസ് രാജപ്പന്‍. ഇതില്‍ രാജപ്പന് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അഭിനന്ദനവും ലഭിച്ചിരുന്നു. ഇപ്പോഴിതാ സഹോദരി തന്റെ പണം തട്ടിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജപ്പന്‍. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമായി രാജപ്പന് പാരിതോഷികമായി ലഭിച്ച പണം സഹോദരി തട്ടിയെടുത്തുവെന്നാണ് പരാതി. ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരെയാണ് രാജപ്പന്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇന്ധന വില ഇന്നും കൂട്ടി; പതിനെട്ട് ദിവസത്തിനിടെ പത്താം തവണ

‘അഞ്ചര ലക്ഷത്തില്‍ കൂടുതല്‍ പോയിട്ടുണ്ട്. ഇന്നലെ ബാങ്കില്‍ ചെന്നപ്പോഴാണ് അറിഞ്ഞത്. ഒരു പ്രാവശ്യം ഞാനും പോയിരുന്നു. ഞാന്‍ അറിയാതെ കൊടുക്കരുതെന്ന് പറഞ്ഞതാണ്. അവക്കും എടുക്കാന്‍ കഴിയുന്ന വിധത്തിലായതിനാലാണ് പൈസ പോയത്. ആദ്യം ചോദിച്ചിരുന്നു പൈസക്ക്. ഞാന്‍ തരില്ലാന്ന് പറഞ്ഞു.’ രാജപ്പന്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിലാസിനി 5.08 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നത്. ബുധനാഴ്ച്ച ബാങ്കില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി താന്‍ അറിഞ്ഞതെന്നാണ് രാജപ്പന്‍ പറയുന്നത്.
അതേസമയം രാജപ്പന് വീട് വെക്കുന്നതിന് വേണ്ടി സ്ഥാലം വാങ്ങാനാണ് ബാങ്കില്‍ നിന്നും പണമെടുത്തതെന്നാണ് വിലാസിനി പറയുന്നത്. ലോക്ക്ഡൗണ്‍ കാരണം സ്ഥലം ആധാരം ചെയ്ത് വാങ്ങാന്‍ കഴിഞ്ഞില്ലെന്നും സ്ഥലം വാങ്ങി രാജപ്പന് വീട് വെച്ചു നല്‍കുമെന്നും വിലാസിന് പറയുന്നു.
أحدث أقدم