കൃഷ്ണകുമാർ
കുവൈത്ത് സിറ്റി :കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തിയ വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനത്തിനു അനുമതി നൽകാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു .ആഗസ്ത് മാസം ആദ്യം മുതൽ തീരുമാനം നടപ്പിലാക്കും . കുവൈത്ത് അംഗീകരിച്ച ആസ്ട്രാ സെനേക്ക, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മോഡേർണ്ണ മുതലായ വാക്സിനുകൾ കുവൈത്തിൽ നിന്നോ വിദേശത്ത് നിന്നോ സ്വീകരിച്ച വിദേശികൾക്ക് ആയിരിക്കും പ്രവേശനമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . രണ്ട് ഡോസ് വാക്സിൻ എടുത്ത് പി.സി.ആർ പരിശോധനയിൽ കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്നവർക്കാണ് പ്രവേശന വിലക്ക് നീക്കുന്നത്.കൊറോണ എമർജ്ജൻസി കമ്മിറ്റി നൽകിയ ശുപാർശ്ശ അംഗീകരിച്ചു കൊണ്ടാണ് മന്ത്രി സഭയുടെ തീരുമാനം ഇതോടെ മാസങ്ങളായുള്ള പ്രവാസികളുടെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്