അഹല്യയുടെ കുടുംബത്തിന് നീതി ലഭിക്കണം. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി





പാല: - മരിയൻ ആശുപത്രിയിലെ ഡോക്ടറുടെ അശ്രദ്ധമൂലം കഴിഞ്ഞ മാർച്ച് 21 ന് മരണമടഞ്ഞ മേവട സ്വദേശിനി അഹല്യയുടെ കുടുംബത്തിന് നീതിലഭിക്കുക, മരണത്തിന് കാരണക്കാരിയായ ഡോക്ടറെ സർവ്വീസിൽ നിന്നും പുറത്താക്കുക.ചികിത്സയുടെമറവിൽ രോഗികളുടെ പണം പിടിച്ചുപറിക്കുന്ന സ്വകാര്യ ആശുപത്രിയായ മരിയൻ ആശുപത്രി അടച്ചു പൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി ആശുപത്രിക്കുമുന്നിൽ പ്രതിഷേധ സമരം നടത്തി. 

സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ അഹല്യയുടെബന്ധുക്കൾക്കൊപ്പം പ്രതിഷേധത്തിൽ അണിചേർന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽഉൾപ്പെടെ മരണകാരണം ഡോക്ടറുടെ പിഴവാണെന്ന് സൂചിപ്പിക്കുന്നുണ്ട്. ഈ ആവശ്യമുന്നയിച്ച് ബന്ധുകൾ പാല ഡി വൈ എസ് പിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പോലീസിൻ്റെ ഭാഗത്തു നിന്നും യാതൊരു സഹകരണവും ഉണ്ടായില്ല എന്നു മാത്രമല്ല, ഇതുമായ് ബന്ധപ്പെട്ട് സമരസമിതി നടത്തിയ പോസ്റ്ററിംഗിൻ്റെ പേരിൽ ക്രിമിനൽ കേസും പോലീസ് എടുത്തിട്ടുണ്ട്.പോലീസ് ആശുപത്രി മനേജ്മെൻ്റിൻ്റെ സ്റ്റാഫിനെപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ അന്വേഷണം തൃപ്തികരമായിരിക്കില്ല.കൂടാതെ മെഡിക്കൽ ബോർഡ് രൂപീകരണത്തിലും ആശുപത്രി മനേജ്മെൻ്റിൻ്റ സ്വാധീനമുണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി സമരാഹ്വാനം നടത്തിയ "വികാസ് " സംസ്ഥാന സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം പറഞ്ഞു.
    വി എസ് എസ് മീനച്ചിൽ താലൂക്ക് സെക്രട്ടറി കെ.വി.ഷാജി പാലം പുരയിടത്തിലിൻ്റെ നേതൃത്വത്തിൽ മരിയൻ ആശുപത്രിയുടെ മുൻപിൽ നടന്ന സമരപരിപാടി വി എസ് എസ് ജില്ലാ അധ്യക്ഷൻ ബിനു പുള്ളുവേലിക്കൽ ഉത്ഘാടനം ചെയ്തു.മോഹനൻ കോഴിമല, വിനോദ് നരിമറ്റം, പ്രമോദ് പുതുപ്പള്ളി, പ്രവീൺ ഇലവുംമൂട്ടിൽ. അഹല്യയുടെ ബന്ധു ശിവൻകുട്ടി,പ്രസീത എന്നിവർ സംസാരിച്ചു.
   ഇതുമായ് ബന്ധപ്പെട്ട തുടർസമരങ്ങൾ ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ വി എസ് എസ് ജില്ലാഘടകം തീരുമാനിച്ചു.

أحدث أقدم