നെടുങ്കണ്ടത്തു നിന്നുമാണ് പ്രതി ജോമോളെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഏഴാംമൈൽ സ്വദേശി മനുവിനാണ് വെട്ടേറ്റത്. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജോമോൾ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.