എസ് ഐ വിദ്യാധരൻ്റെ ചികിത്സ സർക്കാർ ഏറ്റെടുക്കും മന്ത്രി വി എൻ വാസവൻ


ജോവാൻ മധുമല 
കോട്ടയം : എസ് ഐ വിദ്യാധരൻ്റെ ചികിത്സ സർക്കാർ പൂർണ്ണമായും ഏറ്റെടുക്കമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു അദ്ധേഹം അപകട നില തരണം ചെയ്തു എന്നും, വിദഗ്ദ്ധ ചികിത്സ നൽകുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി V N വാസവൻ സംഭവം അറിഞ്ഞ ഉടൻ തന്നെ ആശുപത്രിയിൽ എത്തി വെട്ടേറ്റ വിദ്യാധരനെ നേരിൽ കണ്ടിരുന്നു 
ഇന്ന് രാവിലെ മണിമലസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്. വെള്ളാവൂർ ചുവട്ടടിപ്പാറയിലാണ് സംഭവം. വധശ്രമക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് ഇദേഹത്തിൻ്റെ തലയിലും കഴുത്തിലും വെട്ടുകയായിരുന്നു.
മാസങ്ങൾക്കു മുൻപുണ്ടായ വധശ്രമ കേസിലെ പ്രതിയായിരുന്നു അജീഷ്. നാളുകളായി ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയത് അറിഞ്ഞ് എസ് ഐ വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിമല വെള്ളൂരിലെ പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു.


ഈ സമയം വീട്ടിലുണ്ടായിരുന്ന പ്രതി അജീഷിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ യുമായി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെ പിതാവ് പൊലീസുകാരെ ആക്രമിച്ചത്.

കത്തിയുമായി പാഞ്ഞെത്തിയ പ്രതി എസ്ഐയെ വെട്ടിവീഴ്ത്തി. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ നാട്ടുകാരുടെ സഹായത്തോടെയാണ് ഇദ്ദേഹത്തെ ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

പ്രതി അജീഷിനേയും  പിതാവിനെയും സംഭവസ്ഥലത്തുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
أحدث أقدم