വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിക്കാൻ കുവൈത്ത് തീരുമാനിച്ചു.


കുവൈത്ത്:  വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻവലിക്കാൻ കുവൈത്ത് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓഗസ്റ്റ് മുതലാണ് പ്രവേശനം അനുവദിക്കുക .കുവൈത്ത് അംഗീകൃത വാക്‌സിനുകളായ ഫൈസർ ആസ്ട്രേസേനക്കാ മോഡേർന്ന എന്നിവയുടെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ജോൺസൻ ആൻഡ് ജോൺസൺ വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവർക്കും പ്രവേശനം അനുവദിക്കും.

ഓഗസ്റ്റ് ഒന്നുമുതൽ പ്രവേശനം അനുവദിക്കപ്പെടുന്ന വിദേശികൾ യാത്രയുടെ 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റിവ് പി സി ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം .കുവൈത്തിൽ എത്തി എഴ് ദിവസത്തെ ഹോം ക്വാറന്റൈൻ അനുഷ്‌ടിക്കുന്ന അവസരത്തിൽ മറ്റൊരു കോവിഡ് പരിശോധന കൂടി ഉണ്ടായിരിക്കും ഇതിൽ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കുന്നതോടെ യാത്രക്കാരന് ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ് .

നിലവിൽ രാത്രി എട്ട് മണിക്ക് ശേഷം വാണിജ്യ സ്ഥാപനങ്ങൾ അടക്കാനുള്ള നിയന്ത്രണം തുടരും .ജൂൺ 27 ഞായറാഴ്ച മുതൽ 6000) ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള പ്രധാന വാണിജ്യ സമുച്ചയങ്ങളിലും റെസ്റ്റോറന്റുകളിലും ഹെൽത്ത് ക്ലബ്ബുകൾ.സലൂണുകൾ എന്നിവിടങ്ങളിൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവരെയും ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം 14 ദിവസം പിന്നിട്ടവരെയും മാത്രമാണ് പ്രവേശിപ്പിക്കുക 

ഹെല്‍ത്ത് ക്ലബുകള്‍, കോംപ്ലക്‌സുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയിലേക്കുള്ള പ്രവേശനം ‘മൈ ഇമ്മ്യൂണിറ്റി ആപ്ലിക്കേഷനി’ലൂടെയോ, ‘മൈ ഐഡന്റിറ്റി’യിലൂടെയോ ആയിരിക്കും.
കുവൈറ്റില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി റെസ്റ്റോറന്റ്, സലൂണുകള്‍, മാളുകള്‍ മുതലായ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയത്.
ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് കൊറോണ എമര്‍ജന്‍സി കമ്മിറ്റി മന്ത്രിസഭയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു.


أحدث أقدم