അഭിമുഖത്തില്‍ ലേഖകന്‍ ചതിച്ചു, മുഖ്യമന്ത്രിയുടെ ഭാഷ പൊളിറ്റിക്കല്‍ ക്രിമിനലിന്റേത്: ആഞ്ഞടിച്ച്‌ സുധാകരൻ




19.06.2021
കൊച്ചി: പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

പിആര്‍ ഏജന്‍സിയുടെ കൂട്ടില്‍ നിന്ന് പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. അദ്ദേഹത്തിന്റെ ഭാഷ പൊളിറ്റിക്കല്‍ ക്രിമിനലിന്റേതാണെന്നും സുധാകരന്‍ പറഞ്ഞു.

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. 

മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ല. അഭിമുഖത്തില്‍ വന്നതെല്ലാം ഞാന്‍ പറഞ്ഞ കാര്യമല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.



أحدث أقدم