നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി





കൊല്ലം: നവജാത ശിശു മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പൊലീസ് പറഞ്ഞു.

പരവൂരിലും വർക്കലയിലും കൂടിക്കാഴ്‌ചയ്‌ക്കായി രേഷ്മയെ അനന്തു വിളിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ രേഷ്‌മ രണ്ടിടങ്ങളിലും കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയിരുന്നെങ്കിലും അനന്തു എത്തിയിരുന്നില്ല.

അതേസമയം, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.


أحدث أقدم