അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ നല്‍കിയ വെന്റിലേറ്റർ കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി




 

കായംകുളം : അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ  'ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ'  എന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലക്ക് നല്‍കിയ വെന്റിലേറ്ററും  ഓക്‌സിമീറ്ററുകളും കായംകുളം താലൂക്ക് ആശുപത്രിക്ക് കായംകുളം എം എല്‍ എ അഡ്വ യു പ്രതിഭ കൈമാറി. കായംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശശികല, സുഷമ ടീച്ചര്‍ , വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പദാസ് , കണ്ണന്‍ കണ്ടത്തില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു . ആശുപത്രിക്കുവേണ്ടി  സൂപ്രണ്ട് ഡോ മനോജ് ഉപകരണങ്ങള്‍ ഏറ്റു വാങ്ങി. 

ആലപ്പുഴ ജില്ലക്കാരനായ ഫോമാ അഡ്വൈസറി കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ജോണ്‍ സി വര്ഗീസാണ് വെന്റിലേറ്റര്‍ സ്‌പോണ്‍സര്‍ ചെയ്തത്

കൂടുതല്‍ താലൂക്കുകളിലേക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുവാനുള്ള ഫോമായുടെ ശ്രമത്തെ അഡ്വ യു  പ്രതിഭ എം എല്‍ എ പ്രത്യേകം അഭിനന്ദിച്ചു.
أحدث أقدم