ഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി ചെറുവെല്ലൂർ സ്വദേശി എൻ ബിനുകുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്.
ചേർത്തല പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ ആറ് മാസം ജോലി ചെയ്ത ഇയാളെ പുനലൂരിലെ ആശുപത്രിയിൽ ജോലിക്കു കയറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ പിടികൂടുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാൻ സഹായിച്ച തിരുവനന്തപുരം സ്വദേശി സജിത്തും (57) പിടിയിലായി.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ഡോ ബബിതയുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഇതേക്കുറിച്ചറിഞ്ഞ ബബിത ആലപ്പുഴ ജില്ലാപൊലീസ് മേധാവി ജയദേവിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.