പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാതിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും





ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാതിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് ഈ മാസത്തെ മൻ കീ ബാത് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. 78-ാംമത് മൻ കീ ബാത് പരിപാടിയാണ് ഇന്ന് നടക്കുന്നത്.

മൻ കീ ബാത് പരിപാടികൾ തുടങ്ങിയ ആദ്യ കാലഘട്ടത്തിലെ ഒരു പരിപാടി ഇന്നലെ പ്രധാന മന്ത്രി വീണ്ടും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. രാജ്യത്തെ മയക്കു മരുന്നു മൂലമുള്ള ഭീഷണികളാണ് അതിൽ പ്രതിപാദിച്ച വിഷയം. മയക്കു മരുന്നുകളിലൂടെ കിട്ടുന്ന ആലസ്യവും ആനന്ദവും സമൂഹത്തിലെ സ്റ്റാറ്റസല്ലെന്നും രാജ്യം എത്രയും വേഗം ഇത്തരം ദുരന്തങ്ങളിൽ നിന്നും മുക്തരാകണമെന്ന സന്ദേശമാണ് അന്ന് നരേന്ദ്രമോദി മൻ കീ ബാതിലൂടെ ഓർമ്മിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ മൻ കീ ബാതിൽ പറയുന്ന വിഷയങ്ങൾ സമൂഹത്തിലെ അടിത്തട്ടിൽ വരെ റേഡിയോയിലൂടെ ചർച്ചയാകുന്നത് വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. എല്ലാ മാസവും അവസാന ഞായറാഴ്ച നടക്കുന്ന മൻ കീ ബാതിലൂടെ ഇന്ത്യയുടെ മനസ്സ് ഒരേ ദിശയിലൂടെ സഞ്ചരിക്കുമെന്നും നദ്ദ വ്യക്തമാക്കി.


أحدث أقدم