പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

 


കോട്ടയം: പാലാ തൊടുപുഴ റൂട്ടിൽ പയപ്പാറിൽ ഇന്നു പുലർച്ചെ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.

തലയോലപറമ്പ് സ്വദേശി ഷൈൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായിക്ക് പരിക്കേറ്റു.  പുലർച്ചെ നാലരയോടെ പാലാ – തൊടുപുഴ റൂട്ടിൽ പറയപ്പാർ ജഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്.

ഇറക്കമിറങ്ങി വരുമ്പോൾ
നിയന്ത്രണം വിട്ട ലോറി വളവിൽ മറിയുകയായിരുന്നു. മൈസൂരു നിന്നും കാഞ്ഞിരപ്പള്ളിക്ക് പച്ചക്കറിയുമായി  വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
أحدث أقدم