കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായി താഴ്ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച് തെലങ്കാന.
മറ്റ് സംസ്ഥാനങ്ങളെക്കാള്‍ അതിവേഗം തെലങ്കാനയ്ക്ക് കൊവിഡ് നിയന്ത്രിക്കാനായതായി മന്ത്രിസഭ വിലയിരുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ തെലങ്കാനയില്‍ 1400 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
ആകെ പരിശോധിച്ച സാംപിളുകളുടെ 1.14 ശതമാനം മാത്രമാണിത്.
നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ ജൂലായ് ഒന്നിന് തന്നെ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മന്ത്രിസഭാ യോഗം നിര്‍ദേശം നല്കി.
പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മതിയായ നിര്‍ദേശങ്ങള്‍ ഉടന്‍ നല്‍കാനും അറിയിപ്പുണ്ട്.