സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം


സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം. അണ്ടര്‍ സെക്രട്ടറി തലം മുതല്‍ അഡീഷണല്‍ സെക്രട്ടറി തലം വരെയുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സ്വപ്‌ന സുരേഷ് സമ്മാനിച്ച ഐ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ സ്ഥലംമാറ്റി. എ പി രാജീവനെ ആരോഗ്യവകുപ്പിലേക്കാണ് മാറ്റിയത്.

ഉദ്യോഗസ്ഥ കാര്യക്ഷമതയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കണ്‍വീനറെ സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയെ കോഴിക്കോട്ടേക്കാണ് മാറ്റിയത്.
സന്തോഷ് കുമാറിനെ അനര്‍ട്ട് ജനറല്‍ മാനേജരായാണ് മാറ്റിയത്. സിപിഎം അനുകൂല സംഘടനകള്‍ കമ്മിറ്റിയുടെ പരിഷ്‌കരണ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി വിനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് മാറ്റിയത്.


أحدث أقدم