പാലക്കാട് കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു സംഭവം.
ലഘുഭക്ഷണശാലയിൽ അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്.
മീൻകറിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ശ്രീജിത്ത് ഹോട്ടലിലെ തീൻമേശ ഇടിച്ചുതകർക്കുകയായിരുന്നു. ചില്ല് തുളച്ചുകയറി ശ്രീജിത്തിന്റെ കൈഞരമ്പ് മുറിയുകയും ചെയ്തു.