തൃശ്ശൂരിൽ ക്വാറിയില്‍ വന്‍ സ്ഫോടനം, ഒരാള്‍ മരിച്ചു




തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോട് കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ക്വാറിയില്‍ സൂക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പരിസരത്തെ വീടുകള്‍ക്കും നാശമുണ്ടായി. 
വൈകുന്നേരം 7.40 ഓടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. വലിയ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

 ഭൂമികുലുക്കമെന്നാണ് നാട്ടുകാർ ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് പാറമടയിൽ സ്ഫോടമുണ്ടായതാണെന്ന് വ്യക്തമായത്. ഒന്നര വർഷം മുൻപ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്വാറിയുടെ പ്രവർത്തനങ്ങൾ നിർത്തിവപ്പിച്ചിരുന്നു.

أحدث أقدم